Saturday, September 12, 2009

കവിത

ദൈവത്തിന്‍റെ സ്വിച്ച്

''ദൈവത്തിന്‍റെ സ്വിച്ച് ഇട് ''
അമ്മ നടുമുറിയിലെ സ്വിച്ച് ഇട്ടു
നീലയും മഞ്ഞയും ചുവപ്പും നിറത്തിലുള്ള
ബള്‍ബുകള്‍ ദൈവത്തിന് ചുറ്റും മിന്നിക്കളിച്ചു
ഫ്രെയ്മിനകതുനിന്നും ദൈവം തന്‍റെ ചുറ്റും കണ്ണോടിച്ചു .
"ഹൊ!.....തലകറങ്ങുന്നു....."
മകന്‍ വിളക്കും തിരിയും കത്തിച്ചു
പ്രാര്‍ത്ഥന ആരംഭിച്ചു
ഇതുവരെ ഇല്ലാത്ത തലയ്ക്കു പിടിക്കുന്ന ചന്ദനത്തിരിയുടെ മണവും
തീ വണ്ടി എന്ജിനില്‍നിന്നുവരുന്നതു പോലുള്ള പുകയും
ദൈവത്തിനെ ശ്വാസം മുട്ടിച്ചു
ദൈവം കണ്ണടച്ച് പ്രാര്‍ത്ഥിച്ചു
"ഇവന്‍റെ പ്രാര്‍ത്ഥന ഇന്നലെതെതിനും മുന്നേ തീര്‍ക്കണേ ഈശ്വരാ"
വേഗത്തില്‍ പ്രാതലും കഴിച്ചു വഴിയിലെത്തിയ മകന്‍ വിളിച്ചു പറഞ്ഞു
"ദൈവത്തിന്‍റെ സ്വിച്ച് ഒന്നു ഓഫ്‌ ആക്കിക്കോ "

4 comments:

  1. നന്നായിരിക്കുന്നു

    ReplyDelete
  2. ഇത് പോലുള്ള കവിതകള്‍ വേറെയും ഉണ്ടോ ജഗേഷേ....

    സുമേഷ്

    ReplyDelete
  3. ഇപ്പോഴാണ് കവിത കണ്ടത് ...നന്നായിരിക്കുന്നു...

    ReplyDelete